< Back
India
അതിർത്തി മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക്; ജമ്മു കശ്മീരിലെ സ്കൂളുകൾ തുറന്നു
India

അതിർത്തി മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക്; ജമ്മു കശ്മീരിലെ സ്കൂളുകൾ തുറന്നു

Web Desk
|
16 May 2025 7:28 AM IST

നിയന്ത്രണ രേഖയിൽ അധികമായി വിന്യസിച്ച സേനയെ ഉടൻ പിൻവലിക്കും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടി നിർത്തലിന് പിന്നാലെ അതിർത്തിയിലെ സേനാ വിന്യാസം കുറയ്ക്കാൻ ഇരു രാജ്യങ്ങളും. നിയന്ത്രണ മേഖലയിലെ അധിക സേനാവിന്യാസം ഉടൻ കുറയ്ക്കും. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒ തല ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത്.

അതേസമയം, അതിർത്തി മേഖലകൾ ശാന്തമായതിന് പിന്നാലെ ജമ്മു കശ്മീരിലെ സ്കൂളുകൾ തുറന്നു.ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് ജില്ലകളിലെ നിരവധി പ്രദേശങ്ങളിലെ സ്കൂളുകളാണ് തുറന്നത്.വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ അതിര്‍ത്തി മേഖലയിലെ ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുകയാണ്.

അതിനിടെ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അവന്തിപോരയിലെ ത്രാൽ മേഖലയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കാശ്മീരിന്റെ വിവിധ മേഖലകളിൽ ഭീകരക്കായള്ള തിരച്ചിൽ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്.

Similar Posts