< Back
India

India
വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്
|22 Oct 2024 3:33 PM IST
തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനുള്ള ജോയിൻ പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ബഹളം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് അഭിജിത് ഗംഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കൈക്ക് മുറിവേറ്റു.
കല്യാൺ ബാനർജിയും അഭിജിത് ഗംഗോപാധ്യായയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനാണ് ഇന്ന് യോഗം ചേർന്നത്.