< Back
India

India
കോൺഗ്രസ് പിന്തുണയോടെ കർണാടക കാവ്രാടി ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐക്ക് പ്രസിഡൻറ്
|24 Aug 2023 10:00 PM IST
വൈസ് പ്രസിഡൻറായി കോൺഗ്രസിലെ സന്തോഷ് കുമാർ ഷെട്ടിയും തെരഞ്ഞെടുക്കപ്പെട്ടു
കുന്ദാപുര: കർണാടകയിലെ കാവ്രാടി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എസ്.ഡി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനം. എസ്.ഡി.പി.ഐയിലെ നൗഷീൻ ഹസറത്താണ് പ്രസിഡൻറായത്. വൈസ് പ്രസിഡൻറായി കോൺഗ്രസിലെ സന്തോഷ് കുമാർ ഷെട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.
16 അംഗങ്ങളുള്ള കാവ്രാടി ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഏഴും കോൺഗ്രസിന് അഞ്ചും എസ്.ഡി.പി.ഐക്ക് നാലും അംഗങ്ങളാണുള്ളത്. കോൺഗ്രസും എസ്.ഡി.പി.ഐയും പരസ്പരം സഹായിച്ചതോടെ എസ്.ഡി.പി.ഐയിലെ നൗഷീൻ ഹസറത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും സന്തോഷ് കുമാർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇരുവർക്കും ഒമ്പത് വോട്ടുകൾ വീതം ലഭിച്ചു. രണ്ട് സ്ഥാനത്തേക്കും മത്സരിച്ച ബി.ജെ.പിക്ക് ഏഴ് വോട്ടാണ് ലഭിച്ചത്.
SDPI won the president post in Karnataka's Kavradi Gram Panchayat with Congress support.