< Back
India

India
സിഗ്നൽ നഷ്ടമായത് ജോർഹാട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ,പൈലറ്റിനേയും കാണാനില്ല; സുഖോയ് യുദ്ധവിമാനത്തിനായി തിരച്ചിൽ ഊർജിതം
|6 March 2026 6:26 AM IST
അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തകർന്നു വീണ സുഖോയ് യുദ്ധ വിമാനത്തിനായുള്ള തിരച്ചിൽ തുടരുന്നു. ജോർഹാട്ട് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം റഡാർ സിഗ്നൽ നഷ്ടമായതിന് പിന്നാലെയാണ് തകർന്നത്. കാണാതായ പൈലറ്റിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. വ്യോമസേനയുടെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വ്യക്തമാക്കി. 4 .5 തലമുറ വിമാനമായ Su-30 MKI, കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങൾ.