< Back
India

India
സീറ്റ് വിഭജനം; ബിഹാറിൽ ബിജെപി - ജെഡിയു തർക്കം
|8 Sept 2025 9:08 AM IST
നിതീഷ് കുമാർ ഏകപക്ഷീയമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്
പാറ്റ്ന: ബിഹാറിൽ സീറ്റ് വിഭജന ചർച്ചക്കിടെ ബിജെപി - ജെഡിയു തർക്കം. നിതീഷ് കുമാർ ഏകപക്ഷീയമായി ആദ്യ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. നിതീഷിൻ്റെ പ്രഖ്യാപനം ബിജെപി തള്ളിയതോടെയാണ് തർക്കം ഉടലെടുത്തത്.
മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് പട്ടികജാതി (എസ്‌സി) സംവരണ മണ്ഡലമായ രാജ്പൂരിൽ ജെഡിയു ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
1990 കളുടെ മധ്യത്തിലാണ് 51 കാരനായ നിരാല തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ബിഹാറിൽ രണ്ടുതവണ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 നും 2017 നും ഇടയിൽ എസ്‌സി-എസ്ടി വകുപ്പും 2017 നും 2020 നും ഗതാഗത വകുപ്പും ഭരിച്ചു.