< Back
India

India
സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു
|11 Nov 2025 7:41 PM IST
സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ ഓപറേഷനിലാണ് വെടിവെപ്പ് ഉണ്ടായത്
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോസ്റ്റുകളെ വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ബിജാപൂർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ ഓപറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്.
ഏറ്റുമുട്ടൽ സ്ഥലത്ത് മണിക്കൂറുകളോളം ഇടയ്ക്കിടെയുള്ള വെടിവയ്പ്പ് തുടർന്നതായി എസ്പി പറഞ്ഞു. ഏറ്റുമുട്ടൽ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഒരു ഇൻസാസ് റൈഫിൾ, സ്റ്റെൻ ഗൺ, ഒരു .303 റൈഫിൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ ഓട്ടോമാറ്റിക് ആയുധങ്ങളുമായി കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.