< Back
India
സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെപ്പെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍ ; വൈറലായി വീഡിയോ
India

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെപ്പെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍ ; വൈറലായി വീഡിയോ

Web Desk
|
10 Sept 2021 3:30 PM IST

സെക്യൂരിറ്റി ജീവനക്കാരന്‍ ഇഞ്ചെക്ഷന്‍ എടുത്തിട്ടും ഒരു എതിര്‍പ്പും കൂടാതെയാണ് രോഗി അത് സ്വീകരിക്കുന്നത്

ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെപ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.അപകടത്തെ തുടര്‍ന്ന് ടെറ്റനസ് ഇഞ്ചെക്ഷന്‍ എടുക്കാന്‍ എത്തിയ രോഗിയെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പരിചരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരന്‍ ഇഞ്ചെക്ഷന്‍ എടുത്തിട്ടും ഒരു എതിര്‍പ്പും കൂടാതെയാണ് രോഗി അത് സ്വീകരിക്കുന്നത്. ആശുപത്രിയിലെത്തിയ മറ്റൊരു രോഗിയുടെ ബന്ധുവാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

അതേസമയം, വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവസമയത്ത് ആരായിരുന്നു ചുമതലയെന്നതടക്കമുള്ള വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ആശുപത്രി ചുമതലയുള്ള അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

Related Tags :
Similar Posts