< Back
India

India
മുതിർന്ന കോൺഗ്രസ് നേതാവ് ചൗധരി മതീൻ അഹമ്മദ് ആം ആദ്മിയിൽ
|10 Nov 2024 3:39 PM IST
അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ചൗധരി മതീൻ അഹമ്മദ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. അഞ്ചു തവണ എംഎൽഎ ആയിരുന്നു. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.
രണ്ടാഴ്ചയ്ക്ക് മുൻപ് അദ്ദേഹത്തിൻ്റെ മകനും മകൻ്റെ ഭാര്യയും ആംആദ്മിയിൽ ചേർന്നിരുന്നു. 1993 മുതൽ 2013 വരെ സീലംപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച വ്യക്തിയായിരുന്നു മതീൻ അഹമ്മദ്. കുറച്ചു നാളുകളായി കോൺഗ്രസുമായി തർക്കത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം.