< Back
India
അരുണാചൽപ്രദേശിൽ ഹിമപാതം; ഏഴ് സൈനികരെ കാണാനില്ലെന്ന് റിപ്പോർട്ട്‌
India

അരുണാചൽപ്രദേശിൽ ഹിമപാതം; ഏഴ് സൈനികരെ കാണാനില്ലെന്ന് റിപ്പോർട്ട്‌

Web Desk
|
7 Feb 2022 3:48 PM IST

വ്യോമസേനയുടെ സഹായത്തോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴ് സൈനികരെ കാണാതായി. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. കടുത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു.

സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്. വ്യോമസേനയുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Similar Posts