< Back
India

India
ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു
|12 Nov 2022 4:48 PM IST
ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്.
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെച്ചു. ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്. ഷാരൂഖിന്റെ കൂടെയുണ്ടായിരുന്നവരുടെ ബാഗിൽനിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഷാരൂഖിനെ തടഞ്ഞത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം സമയമാണ് ഷാരൂഖിന് വിമാനത്താവളത്തിൽ തുടരേണ്ടി വന്നത്.