< Back
India

Sharjeel Imam | Photo | Twitter
India
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം
|9 March 2026 6:17 PM IST
സഹോദരൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കുകയോ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്ന കര്‍ശന ഉപാധി വെച്ചുകൊണ്ടാണ് ജാമ്യം നല്‍കിയത്. പല തവണ നിഷേധിക്കപ്പെട്ട ജാമ്യമാണ് ഇപ്പോള്‍ ലഭിച്ചത്. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായ് ജാമ്യം നല്‍കിയത്.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചമുത്തിയാണ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ള വിദ്യാര്‍ഥി നേതാക്കളായ ഒമ്പത് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ആറ് വര്‍ഷത്തോളമായി ഷര്‍ജീല്‍ ഇമാം ജയിലിലാണ്.