< Back
India
പാർലമെന്‍റിന്‍റെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂർ; പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവ്:
India

പാർലമെന്‍റിന്‍റെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂർ; പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവ്:

റിഷാദ് അലി
|
4 Feb 2026 8:03 PM IST

ബജറ്റ് സമ്മേളനത്തിൽ പ​​ങ്കെടുക്കാനായി പാർലമെന്റിൽ എത്തിയതായിരുന്നു ശശി തരൂർ

ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എംപി. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. ബജറ്റ് സമ്മേളനത്തിൽ പ​​ങ്കെടുക്കാനായി പാർലമെന്റിൽ എത്തിയതായിരുന്നു ശശി തരൂർ.

ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ശശി തരൂർ പടിക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു. ഉത്തര്‍പ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് എംപി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചത്.

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശശി തരൂരിനെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം അദ്ദേഹം പിന്നീട് നടന്നുപോയി. കാര്യമായ പരിക്കുകൾ അദ്ദേഹത്തിനില്ല.

Watch Video

Similar Posts