< Back
India

India
സ്‌കൂളിൽനിന്ന് എട്ട് ലക്ഷം കവർന്ന് ഷെഡ്ഡി ഗ്യാങ്
|19 March 2024 5:41 PM IST
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഹൈദരാബാദ്:ഹൈദരാബാദിലെ വേൾഡ് വൺ സ്‌കൂളിൽനിന്ന് എട്ട് ലക്ഷം കവർന്ന് കുപ്രസിദ്ധ ഷെഡ്ഡി ഗ്യാങ്. ശനിയാഴ്ച രാത്രിയാണ് ഷെഡ്ഡി മാത്രം ധരിച്ചെത്തുന്ന സംഘം പണം മോഷ്ടിച്ചത്.
സ്‌കൂളിന്റെ കൗണ്ടറിൽനിന്ന് 7,85,000 രൂപയാണ് ഷെഡ്ഡി ഗ്യാങ് കവർന്നത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറ് മിയാപൂർ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദഗ്ധമായി മോഷണം നടത്തുന്ന ഷെഡ്ഡി ഗ്യാങ് നാട്ടുകാരുടെ ഉറക്കം കെടുത്തത് പതിവാണ്. വസ്ത്രം ധരിക്കാത്ത ഇവർ മറ്റുള്ളവർക്ക് പിടികൊടുക്കാതിരിക്കാൻ ദേഹത്ത് എണ്ണ പുരട്ടാറുണ്ടെന്നാണ് റിപ്പോർട്ട്.