< Back
India
ബി.ജെ.പിയുടെ പിന്തുണയില്ലെന്ന്  ഷിൻഡെ; വിമത ക്യാമ്പിൽ 50 എം.എൽ.എമാർ
India

ബി.ജെ.പിയുടെ പിന്തുണയില്ലെന്ന് ഷിൻഡെ; വിമത ക്യാമ്പിൽ 50 എം.എൽ.എമാർ

Web Desk
|
24 Jun 2022 10:21 AM IST

ഏഴ് സ്വതന്ത്രരുൾപ്പെടെ കൂടുതൽ എം.എൽ.എമാർ ഷിൻഡേ ക്യാമ്പിൽ എത്തി

മുംബൈ: ഏഴ് സ്വതന്ത്രരുൾപ്പെടെ കൂടുതൽ എം.എൽ.എമാർ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ ക്യാമ്പിൽ എത്തി. ഇതോടെ അമ്പതിനടുത്ത് എം.എൽ.എമാരുടെ പിന്തുണ ഷിൻഡേ നേടിക്കഴിഞ്ഞു. രണ്ട് സ്വതന്ത്ര എംഎൽഎ മാർ കൂടി വിമത ക്യാമ്പിൽ എത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പിന്തുണ ഇല്ലെന്നും അയോഗ്യതാ നടപടികളെ ഭയക്കുന്നില്ലെന്നും ഏക്‌നാഥ് ഷിൻഡേ പ്രതികരിച്ചു. എംഎൽഎമാരെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും ഷിൻഡേ മുന്നറിയിപ്പ് നല്‍കി.

നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകിയിട്ടുണ്ട്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡേ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ന് സമീപിക്കും. നേരിട്ട് ചർച്ച നടത്താമെന്ന ആവശ്യം ഷിൻഡെ തള്ളിയതോടെ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് സർക്കാറിന്റെ തീരുമാനം.

അതേസമയം, ഉദ്ധവ് താക്കറെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ നേതാക്കൾ ഉൾപ്പെടെ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts