< Back
India

India
ലക്ഷദ്വീപിനടുത്ത് കപ്പലിന് തീപിടിച്ചു; എൻജിൻ ഓഫാക്കി കരയിലേക്ക് കെട്ടിവലിക്കുന്നു
|1 Dec 2021 7:30 PM IST
ആന്ത്രോത്ത് കവരത്തി ദ്വീപുകൾക്കിടയിൽ വെച്ച് എംവി കവരത്തി കപ്പലിനാണ് തീപിടിച്ചത്
ലക്ഷദ്വീപിനടുത്ത് തീപിടിച്ച കപ്പലിന്റെ എൻജിൻ ഓഫാക്കി കരയിലേക്ക് കെട്ടിവലിക്കുന്നു. ആന്ത്രോത്ത് കവരത്തി ദ്വീപുകൾക്കിടയിൽ വെച്ച് എംവി കവരത്തി കപ്പലിനാണ് തീപിടിച്ചത്. ഇപ്പോൾ എൻജിൻ ഓഫാക്കിയിരിക്കുന്ന കപ്പലിലെ യാത്രക്കാർ സുരക്ഷിതരാണ്. കപ്പൽ ആന്ത്രോത്തിലേക്കോ കവരത്തിയിലേക്കോ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായി എംവി കോറൽ സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.