< Back
India
പരിപാടിയിലേക്ക് കോൺഗ്രസ് നായ്ക്കൾ കടന്നുവന്നാല്‍ കൊന്നുതള്ളും; വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്‌വാദ്
India

'പരിപാടിയിലേക്ക് കോൺഗ്രസ് നായ്ക്കൾ കടന്നുവന്നാല്‍ കൊന്നുതള്ളും'; വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്‌വാദ്

Web Desk
|
18 Sept 2024 10:42 AM IST

രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന ഗെയ്ക്‌വാദിന്‍റെ പ്രഖ്യാപനം വിവാദമായിരുന്നു

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമർശവുമായി ഷിൻഡെ വിഭാ​ഗം ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ്. കോൺഗ്രസിനെ നായ്ക്കൾ എന്ന് വിളിച്ച ഗെയ്ക്‌വാദ്, തന്റെ പരിപാടിയിലേക്ക് കയറി വരുന്ന കോൺ​ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെമെന്നും പറഞ്ഞു. 'എന്റെ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസ് നായ്ക്കൾ കടന്നുവരാൻ ശ്രമിച്ചാൽ അവരെ ഞാൻ അവിടെതന്നെ സംസ്‌കരിക്കും' ഗെയ്ക്‌വാദ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കൊപ്പം ഗെയ്ക്‌വാദ് പങ്കെടുക്കുന്ന പരിപാടിയെ സംബന്ധിച്ചായിരുന്നു പരാമർശം.

രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സഞ്ജയ് ഗെയ്‌ക്‌വാദാനിനെതിരെ ബുൽദാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. വാർത്താ സമ്മേളനം വിളിച്ചായിരുന്നു ഭീഷണി. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയായിരുന്നു എംഎൽഎയുടെ ഈ പരാമർശം.

Similar Posts