< Back
India
ശിവാജി പാർക്കിൽ ദസറ റാലിക്ക് അനുമതി നൽകണം; ഹരജി സമർപ്പിച്ച് ശിവസേന
India

ശിവാജി പാർക്കിൽ ദസറ റാലിക്ക് അനുമതി നൽകണം; ഹരജി സമർപ്പിച്ച് ശിവസേന

Web Desk
|
21 Sept 2022 1:38 PM IST

റാലി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ സമർപ്പിച്ച അപേക്ഷയിൽ പൗരസമിതി ഇതുവരെ തീരുമാനമെടുക്കാത്തതാണ് ഹൈകോടതിയെ സമീപിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്ന് ഹരജിയിൽ പറയുന്നു.

മുംബൈ: മുംബൈയിലെ ശിവാജി പാർക്കിൽ ദസറ വാർഷിക റാലി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശിവസേന ഹൈക്കോടതിയിൽ. ശിവസേന നേതാവ് അനിൽ ദേശായിയാണ് ഹരജി സമർപ്പിച്ചത്. അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ആർ.ഡി ധനുക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്. റാലി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ സമർപ്പിച്ച അപേക്ഷയിൽ പൗരസമിതി ഇതുവരെ തീരുമാനമെടുക്കാത്തതാണ് ഹൈകോടതിയെ സമീപിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്ന് ഹരജിയിൽ പറയുന്നു.

റാലിക്ക് അനുമതി നൽകാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വാദം കേൾക്കുന്നത് കോടതി വ്യഴാഴ്ചയിലേക്ക് മാറ്റി. 1966 മുതൽ എല്ലാ വർഷവും ശിവാജി പാർക്കിൽ ശിവസേന ദസറ റാലി നടത്തുന്നുണ്ടെന്നും പൗരസമിതി അതിന് അനുമതി നൽകിയിട്ടുണ്ടെന്നും ഹരജിയിൽ പറഞ്ഞു.

Related Tags :
Similar Posts