< Back
India

India
ഡൽഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; നാല് പേർ അറസ്റ്റില്‍
|30 Sept 2021 9:42 AM IST
ജരോദ കാലാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ഡൽഹിയിൽ വീണ്ടും വെടിവെപ്പ്. ജരോദ കലാൻ പ്രദേശത്ത് പൊലീസിന് നേരെ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തതതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ നടന്ന വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അധോലോക കുറ്റവാളി ജിതേന്ദർ ഗോഗിയെ അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികളാണ് വെടിവെച്ചുകൊന്നത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ അക്രമികളും കൊല്ലപ്പെട്ടു.