< Back
India
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;രണ്ടു ഭീകരരെ  വധിച്ചു
India

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;രണ്ടു ഭീകരരെ വധിച്ചു

Web Desk
|
25 Dec 2021 10:54 AM IST

ഇന്നലെ രാത്രിമുതൽ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചിലിലായിരുന്നു

ജമ്മുവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രിമുതൽ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചിൽ തുടരുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് സൈന്യവും ഭീകരരും തമ്മില്‍ വന്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യത്തിന്‍റെ ജാഗ്രതാ നിർദേശമുണ്ട്. ഭീകരര്‍‌ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും മുഴുവന്‍ ഭീകരരേയും പിടികൂടുമെന്നും സൈനികമേധാവികള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Related Tags :
Similar Posts