< Back
India

India
ജെ.ഡി.എസ് ബി.ജെ.പിയിൽ ലയിച്ചാലും അത്ഭുതപ്പെടാനില്ല: സിദ്ധരാമയ്യ
|15 Nov 2023 9:33 PM IST
കുമാരസ്വാമി 100 ശതമാനവും കളവു മാത്രം സംസാരിക്കുന്നയാളെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബംഗളൂരു: ജെ.ഡി.എസ് ബി.ജെ.പിയിൽ ലയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേവഗൗഡയുടെ കാലം വരെ പരമാവധി തനിച്ചു നിന്നേക്കും. അതിനു ശേഷം ലയിക്കും നിരവധി ജെ.ഡി.എസ് നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിടാനുള്ള തീരുമാനം പലരും പരസ്യമായി പറയാത്തത് ഭീഷണി ഭയന്നാണ്. ഹാസനിലെ റിസോർട്ടിൽ എം.എൽ.എമാരെ താമസിപ്പിച്ചത് ഭീഷണി സന്ദേശങ്ങൾ കൈമാറാനായിരുന്നു. എം.എൽ.എമാർക്കെതിരിൽ കൂടോത്രം ചെയ്യാനും കുമാരസ്വാമി മടിക്കില്ല. കുമാരസ്വാമി 100 ശതമാനവും കളവു മാത്രം സംസാരിക്കുന്നയാളെന്നും സിദ്ധരാമയ്യ പറഞ്ഞു.