< Back
India
ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു; മരണം സംഗീത പരിപാടിയില്‍ ആലപിക്കുന്നതിനിടെ
India

ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു; മരണം സംഗീത പരിപാടിയില്‍ ആലപിക്കുന്നതിനിടെ

ijas
|
1 Jun 2022 12:12 AM IST

പൃഥ്വിരാജ് നായകനായ 'പുതിയ മുഖം' സിനിമയിലെ 'രഹസ്യമായി....' എന്ന ഗാനം ആലപിച്ചത് കെ.കെ ആണ്

കൊല്‍ക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ(കൃഷ്ണകുമാര്‍ കുന്നത്ത്,53) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ സി.എം.ആര്‍.ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വിവിധ ഭാഷകളിലായി 700ഓളം ഗാനങ്ങൾ കെ.കെ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാത്തി, ബംഗാളി ഭാഷകളില്‍ കെ.കെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പുതിയ മുഖം' സിനിമയിലെ 'രഹസ്യമായി....' എന്ന ഗാനം ആലപിച്ചത് കെ.കെ ആണ്.

കൃഷ്ണകുമാർ കുന്നത്തിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കെ.കെയുടെ ആകസ്മിക വിയോഗത്തിൽ ദുഖമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളുമായും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങള്‍ പ്രതിഫലിപ്പിച്ചതായും പാട്ടുകളിലൂടെ എന്നും ഓർമ്മകളിലുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു.

Singer KK Dies After Performing At Concert In Kolkata

Related Tags :
Similar Posts