< Back
India
58 ലക്ഷത്തിലധികം പേർ പുറത്താകുമെന്ന് റിപ്പോർട്ട്; ബംഗാളിൽ എസ്ഐആര്‍ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
India

58 ലക്ഷത്തിലധികം പേർ പുറത്താകുമെന്ന് റിപ്പോർട്ട്; ബംഗാളിൽ എസ്ഐആര്‍ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Web Desk
|
16 Dec 2025 6:45 AM IST

കേരളത്തിൽ SIR വിവരശേഖരണം വ്യാഴാഴ്ച അവസാനിക്കും

കൊല്‍ക്കത്ത: ബംഗാളിൽ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനു ശേഷം കരട് വോട്ടർ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.58 ലക്ഷത്തിലധികം പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്‌.കരട് പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ ജനുവരി ഏഴ് വരെ നൽകാനാകും.

ഏഴു കോടിയിലധികം വോട്ടർമാരാണ് നിലവിൽ ബംഗാളിൽ ഉള്ളത്. 90,000-ത്തിലധികം ബിഎല്‍ഒമാരാണ് ബംഗാളിൽ എസ്ഐആര്‍ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനസർക്കാർ അടക്കം വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് നടത്തിയിരുന്നു.

അതിനിടെ കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. ഇതു വരെ 2,78,07,680 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.84 ശതമാനമാണിത്. തിരിച്ചുവരാത്ത ഫോമുകളുടെ എണ്ണം 25,07,675 ആയി ഉയർന്നു. യോഗം ചേരാത്ത ബൂത്തുകളിൽ BLO-BLA ഇന്ന് ചേർന്ന് ASD ലിസ്റ്റുകൾ കൈമാറും. പൂരിപ്പിച്ച ഫോമുകൾ കൈവശമുള്ളവർ അടിയന്തരമായി തിരികെ നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


Similar Posts