< Back
India
വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് ശിവസേന; ഗവർണറുടെ നിർദേശത്തിനെതിരെ  സുപ്രിംകോടതിയെ സമീപിച്ചു
India

വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് ശിവസേന; ഗവർണറുടെ നിർദേശത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു

Web Desk
|
29 Jun 2022 10:58 AM IST

ഹരജിയില്‍ സുപ്രീം കോടതി വൈകീട്ട് അഞ്ച് മണിക്ക് വാദം കേള്‍ക്കും

ഡല്‍ഹി: വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നിർദേശത്തിനെതിരെ ശിവസേന സുപ്രിംകോടതിയെ സമീപിച്ചു. അവധിക്കാല ബെഞ്ചിന് മുന്നിൽ അൽപസമയത്തിനകം വിഷയം അവതരിപ്പിക്കും. ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് ഹരജി നൽകിയത്. ഹരജിയില്‍ സുപ്രീം കോടതി വൈകീട്ട് അഞ്ച് മണിക്ക് വാദം കേള്‍ക്കും. മൂന്ന് മണിക്ക് മുമ്പ് എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു.

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെയെന്ന് ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കിയിരുന്നു. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം വിമത എം.എൽ.എമാരെ ഗോവയിലേക്ക് മാറ്റി. ഉദ്ധവിൻ്റെ അനുനയ നീക്കം തടയുന്നതിനാണ് നടപടി.

സഭ വിളിച്ചു ചേർക്കാൻ ഗവർണർ ഭഗത് സിങ് കോശിയാരി നിർദേശം നൽകി. നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. 11 മണിക്ക് സഭ ചേരും. 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

Related Tags :
Similar Posts