< Back
India
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ആരവല്ലിയിൽ  ആറുപേർ മരിച്ചു, ഏഴുപേർക്ക് ഗുരുതര പരിക്ക്
India

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ആരവല്ലിയിൽ ആറുപേർ മരിച്ചു, ഏഴുപേർക്ക് ഗുരുതര പരിക്ക്

Web Desk
|
2 Sept 2022 11:15 AM IST

ബനസ്‌കന്തയിലെ അംബാജി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നവർക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറുകയത്

ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ അമിതവേഗതയിൽ വന്ന ഇന്നോവകാർ ഇടിച്ച് കാൽനടക്കാരായ ആറുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആരവല്ലിയിലെ മാൽപൂർ താലൂക്കിലെ കൃഷ്ണപൂർ ഗ്രാമത്തോട് ചേർന്നുള്ള ഹൈവേയിലാണ് അപകടം നടന്നത്. കാൽനടയായി ബനസ്‌കന്തയിലെ അംബാജി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നവർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മരിച്ചവർ ദാഹോദിൽ നിന്നുള്ളവരാണെന്നും ഭാദർവി പൂനം മേളയ്ക്കായി അംബാജി ക്ഷേത്രത്തിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവർക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് അദ്ദേഹം ആരവല്ലി ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Similar Posts