< Back
India
എയർ ഇന്ത്യ സി.ഇ.ഒയായി തുർക്കി പൗരനെ നിയമിച്ചതിനെതിരെ ആർ.എസ്.എസ് സംഘടന
India

എയർ ഇന്ത്യ സി.ഇ.ഒയായി തുർക്കി പൗരനെ നിയമിച്ചതിനെതിരെ ആർ.എസ്.എസ് സംഘടന

Web Desk
|
28 Feb 2022 9:24 PM IST

ഏവിയേഷൻ വ്യവസായത്തെ ഒരു ചിപ്‌സ് നിർമ്മാതാക്കളുമായി തുലനം ചെയ്യാൻ കഴിയില്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്

ദേശീയ സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ഇൽക്കർ ഐസിയെ നിയമിക്കുന്നതിന് സർക്കാർ അനുമതി നൽകേണ്ടതില്ലെന്ന് ആർ.എസ്.എസ്-അഫിലിയേറ്റ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്( എസ്.ജെ.എം).

തുർക്കി പൗരനെ എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും പുനഃപരിശോധന വേണമെന്നാണ് എസ്.ജെ.എം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റ സൺസിന്റെ ഭാഗത്തുനിന്നും ഒരു നീക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.ജെ.എം കോർഡിനേറ്റിംഗ് കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.

വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ ഇത്തരത്തിലുള്ള നിയമനങ്ങൾ നൽകുന്നതിനെ തന്റെ സംഘടന എതിർക്കുന്നുവെന്നും മഹാരാജൻ കൂട്ടിച്ചേർത്തു.

ഏവിയേഷൻ വ്യവസായത്തെ ഒരു ചിപ്‌സ് നിർമ്മാതാക്കളുമായി തുലനം ചെയ്യാൻ കഴിയില്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണ്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ സൺസ് അടുത്തിടെ ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വാങ്ങിയിരുന്നു. തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് ഐച്ചി. 2022 ഏപ്രിൽ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു. 2015 മുതൽ ടർക്കിഷ് എയർലൈൻസിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

Similar Posts