< Back
India
Snake found in mid-day meal

ഉച്ചഭക്ഷണത്തില്‍ കണ്ടെത്തിയ ചത്ത പാമ്പ്

India

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Web Desk
|
28 May 2023 8:01 AM IST

മേയ് 27ന് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലുള്ള സർക്കാർ സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്

പറ്റ്ന: ബിഹാറിലെ സ്കൂളില്‍‌ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. നൂറോളം വിദ്യാര്‍ഥികള്‍ക്ത് ഭക്ഷ്യവിഷബാധയേറ്റു. മേയ് 27ന് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലുള്ള സർക്കാർ സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.


ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോഗ്ബാനി മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമൗന മിഡിൽ സ്‌കൂളിലാണ് സംഭവം. കിച്ചഡിയിലാണ് ചത്ത പാമ്പിനെ കണ്ടത്. 150 ഓളം വിദ്യാര്‍ഥികള്‍ ഇതു കഴിച്ചിരുന്നു. രാവിലെ 9 മണിയോടെ പ്രദേശത്തുള്ള ഒരു എന്‍ജിഒ പാകം ചെയ്ത ഭക്ഷണം സ്കൂളിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയതോടെ സ്കൂള്‍ പരിസരം സംഘര്‍ഷാവസ്ഥയിലായി.സാഹചര്യം രൂക്ഷമായതോടെ സ്‌കൂൾ അധ്യാപകർ പ്രവേശന കവാടം അടച്ചു. അതിനിടെ, പ്രകോപിതരായ ആളുകള്‍ സ്‌കൂളിന് പുറത്ത് ഗേറ്റ് ബലമായി തകർക്കാൻ ശ്രമിക്കുകയായിരുന്നു.

എസ്ഡിഎം, എസ്ഡിഒ, ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts