< Back
India
Snake on Magadh Express train in UP triggers panic, rescue team called
India

യു.പിയിൽ ട്രെയിൻ എ.സി കോച്ചിൽ പാമ്പ്; പരിഭ്രാന്തരായി യാത്രികർ; ഒടുവിൽ സംഭവിച്ചത്...

Web Desk
|
4 Oct 2023 12:55 PM IST

സ്റ്റേഷനിൽ 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടായിരുന്നു വ്യാപക തെരച്ചിൽ

ലഖ്നൗ: ഓടുന്ന ട്രെയിനിനുള്ളിൽ പാമ്പ്. പരിഭാന്തരായി തലങ്ങുംവിലങ്ങും ഓടി യാത്രക്കാർ. ഒടുവിൽ വനംവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി പൊരിഞ്ഞ തെരച്ചിൽ.

ഉത്തർപ്രദേശിലാണ് സംഭവം. മ​ഗാധ് എക്സ്പ്രസിന്റെ എ.സി കോച്ചിലാണ് യാത്രക്കാർ പാമ്പിനെ കണ്ടത്. തുടർന്ന് യാത്രക്കാർ അധികൃതരെ അറിയിക്കുകയും അവർ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.

ഇറ്റാവ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ട്രെയിൻ വന്നപ്പോൾ കയറി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. കോച്ചിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കിയിട്ടും പാമ്പിനെ വാൽ പോലും കണ്ടെത്താനായില്ല.

സ്റ്റേഷനിൽ 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടായിരുന്നു വ്യാപക തെരച്ചിൽ. എന്നാൽ പാമ്പിനെ പിടികൂടാൻ കഴിയാത്ത സംഘം തെരച്ചിൽ അവസാനിപ്പിച്ച് തിരിച്ചുപോയി.

പിന്നീട്, പാമ്പിനെ കണ്ട എ.സി കോച്ച് വേർപെടുത്തിയ ശേഷമാണ് ട്രെയി‍ൻ ന്യൂഡൽഹിയിലേക്ക് യാത്ര തുടർന്നത്. പാമ്പ് മൂലം യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ല.

Similar Posts