< Back
India
സോഷ്യല്‍ മീഡിയ കടിഞ്ഞാണില്ലാത്ത കുതിര, പിടിച്ചടക്കിയില്ലെങ്കില്‍ പണിയാകും; ബിജെപി ഐടി സെല്ലിനോട് യോഗി ആദിത്യനാഥ്
India

'സോഷ്യല്‍ മീഡിയ കടിഞ്ഞാണില്ലാത്ത കുതിര, പിടിച്ചടക്കിയില്ലെങ്കില്‍ പണിയാകും'; ബിജെപി ഐടി സെല്ലിനോട് യോഗി ആദിത്യനാഥ്

Web Desk
|
7 Aug 2021 5:06 PM IST

സോഷ്യൽ മീഡിയ നിയന്ത്രണത്തിലാക്കാൻ പരിശീലനങ്ങളും തയാറെടുപ്പുകളും വേണമെന്ന് യോഗി ബിജെപി പ്രവർത്തകരെ ഉപദേശിച്ചു

സമൂഹമാധ്യമങ്ങൾ കടിഞ്ഞാണില്ലാത്ത കുതിര പോലെയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാധ്യമങ്ങൾ നിയന്ത്രണത്തിലാക്കാൻ പരിശീലനങ്ങളും തയാറെടുപ്പുകളും വേണമെന്ന് യോഗി ബിജെപി പ്രവർത്തകരെ ഉപദേശിച്ചു. ലഖ്‌നൗവിൽ ബിജെപി ഐടി, സമൂഹമാധ്യമ വിഭാഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുതിയിരുന്നില്ലെങ്കിൽ മാധ്യമവിചാരണയുടെ ഇരയാകേണ്ടിവരും. ഒരുകാലത്ത് ശക്തരായിരുന്ന അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്കെല്ലാം ഉടമകളും എഡിറ്റർമാരുമുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആരുമില്ല. ജാഗ്രതയോടെയും മുന്നൊരുക്കങ്ങളോടെയും നിന്നില്ലെങ്കിൽ മാധ്യമവിചാരണയ്ക്ക് ഇരയാകേണ്ടിവരും. അതിനാൽതന്നെ ഈ കടിഞ്ഞാണില്ലാത്ത കുതിരയെ നിയന്ത്രിക്കാനുള്ള തയാറെടുപ്പും പരിശീലനവും അനിവാര്യമാണ്-യോഗി പറഞ്ഞു.

യുപിയിൽ നടന്ന ഒരു പ്രാദേശിക സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിചാരണ നടക്കുന്നത് മറ്റു രാജ്യങ്ങളിലുള്ള സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്തവരുടെ നേതൃത്വത്തിലാണ്. പെഗാസസ് ഫോൺചോർത്തൽ വിവാദത്തെ അടിയന്തരമായി തന്നെ നേരിടണം. പറ്റിയ സമയത്തിനായി കാത്തിരിക്കരുതെന്നും യോഗി ബിജെപി പ്രവർത്തകരോട് നിർദേശിച്ചു.

Similar Posts