< Back
India
സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രോഹിത് ഭാട്ടി കാറപകടത്തില്‍ മരിച്ചു
India

സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രോഹിത് ഭാട്ടി കാറപകടത്തില്‍ മരിച്ചു

Web Desk
|
22 Nov 2022 11:34 AM IST

അമിതവേഗത്തിലെത്തിയ കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം

നോയിഡ: സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രോഹിത് ഭാട്ടി (25) കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്ന രോഹിതിന്‍റെ സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗ്രേറ്റര്‍ നോയിഡയിലും ഡല്‍ഹിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചുഹാദ്പൂർ അണ്ടർപാസിന് സമീപം പുലർച്ചെ മൂന്ന് മണിയോടെ സംഭവം. ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഭാട്ടി. അമിതവേഗത്തിലെത്തിയ കാര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബുലന്ദ്ഷഹർ സ്വദേശിയായ ഭാട്ടി ഗ്രേറ്റർ നോയിഡയിലെ ചി സെക്ടറിലാണ് താമസിച്ചിരുന്നത്.

ഗുജ്ജാര്‍ സമുദായത്തില്‍ പെട്ട രോഹിത് ഭാട്ടി റൗഡി ഭാട്ടി എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ള രോഹിതിന് ആയിരക്കണക്കിന് ഫോളോവേഴ്സുമുണ്ട്. ഭാട്ടിയുടെ മരണവാർത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്‍റെ ആരാധകർ ആദരാഞ്ജലികൾ അർപ്പിച്ച് ഭാട്ടിയുടെ അന്ത്യകർമങ്ങളുടെ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്തു.

Similar Posts