< Back
India
കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; നാല് സൈനികർക്ക് പരിക്ക്
India

കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; നാല് സൈനികർക്ക് പരിക്ക്

Web Desk
|
22 April 2022 7:35 AM IST

സുജാവനിലെ വീടിനുള്ളിൽ ഭീകരർ ഉള്ളതായി പൊലീസ്

കശ്മീരിലെ സുജാവൻ മേഖലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. തീവ്രവാദി ആക്രമണത്തിൽ നാല് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.

സുജാവനിലെ വീടിനുള്ളിൽ ഭീകരർ ഉള്ളതായി പൊലീസ് അറിയിച്ചു. ഭീകരർ വീടിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം മുഴുവനും പൊലീസ് വളഞ്ഞിരിക്കുകയാണ്. അതേസമയം ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പുലർച്ചെ 3.15 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

Similar Posts