< Back
India
soldier martyred in jammu kashmir after encounter with terrorists
India

ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെപ്പിൽ സൈനികന് വീരമൃത്യു

Web Desk
|
23 July 2024 11:31 PM IST

പൂഞ്ച് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെയാണ് വെടിയേറ്റത്. ​

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പൂഞ്ച് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെയാണ് വെടിയേറ്റത്. ​​ഗുരുതരമായി പരിക്കേറ്റ സൈനികൻ പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

പോസ്റ്റ്മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകിയതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഒരാഴ്ചയായി ജമ്മു കശ്മീരിന്റെ വിവിധയിടങ്ങളിൽ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരെ പിടികൂടാനുള്ള തിരച്ചിലുകളും വിവിധയിടങ്ങളിൽ നടന്നുവന്നിരുന്നു. കൂടുതൽ സേനയെ വിന്യസിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെയാണ് ജവാന് വെടിയേറ്റത്.


Similar Posts