< Back
India
പാക് വെടിവെയ്പ്പ്; അതിർത്തിയിൽ ജവാന് വീരമൃത്യു
India

പാക് വെടിവെയ്പ്പ്; അതിർത്തിയിൽ ജവാന് വീരമൃത്യു

Web Desk
|
9 May 2025 3:41 PM IST

ആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു

ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു. ജമ്മു-കാശ്മീർ അതിർത്തിയിലെ പാക് വെടിവെയ്പിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സൈന്യം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

27 കാരനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കർഷക കുടുംബാംഗമാണ്. അവിവാഹിതനാണ്.

Similar Posts