< Back
India
വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ

Photo|Special Arrangement

India

വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ

Web Desk
|
1 Oct 2025 9:42 PM IST

വാങ്ചുക്കിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച്‌ അറിയില്ല, ഒരു വിവരങ്ങളും ജയിലിൽ നിന്നും ലഭിക്കുന്നില്ല എന്ന് കാണിച്ചാണ് ആവശ്യം

ന്യൂഡൽഹി: രാഷ്ട്രപതിക്ക് കത്തയച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി. വാങ്ചുക്കുമായി സംസാരിക്കാൻ അവസരം ഒരുക്കണമെന്നാണ് ഗീതാഞ്ജലിയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് അറിയില്ല. ഒരു വിവരങ്ങളും ജയിലിൽ നിന്നും ലഭിക്കുന്നില്ല. അതിനാൽ, സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരം ഒരുക്കണമെന്നാണ് ഭാര്യ ഗീതാഞ്ജലി രാഷ്ട്രപതിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്. തന്നെ സിആർപിഎഫ് നിരീക്ഷണത്തിലാക്കിയെന്നും കത്തിൽ പറയുന്നു.

അതേസമയം, വാങ്ചുക്കിനെതിരായ നടപടി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഭരണകൂടം ആവർത്തിച്ചു. വാങ്ച്ചുക്കിനെ കേന്ദ്രം വേട്ടയാടുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ലഡാക്ക് ഭരണകൂടത്തിന്റെ വിശദീകരണം. പൊലീസും അന്വേഷണ ഏജൻസികളും മുന്നോട്ടുപോകുന്നത് ചട്ടങ്ങൾ പാലിച്ചാണ്. നിഷ്പക്ഷമായ അന്വേഷണത്തിന് എല്ലാവരും സാഹചര്യമൊരുക്കണം എന്ന് ലഡാക്ക് ഭരണകൂടം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അംഗീകൃത സർവകലാശാലയല്ലാതിരിക്കെ സോനത്തിന്റെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക് ബിരുദങ്ങൾ നൽകി വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നും ലഡാക്ക് ഭരണകൂടം ആരോപിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കും. ഇൻറർനെറ്റ് നിരോധനം രണ്ടുദിവസത്തേക്ക് കൂടി നീട്ടി.

Similar Posts