< Back
India
സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ്
India

സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ്

Web Desk
|
13 Aug 2022 12:44 PM IST

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

നേരത്തെ ജൂണിൽ അവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഫംഗസ് ബാധയടക്കം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് രോഗം ഭേദമായ ശേഷം അവർ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുകയും രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Similar Posts