< Back
India

India
അണികള്‍ക്ക് ആവേശം പകര്‍ന്ന് സോണിയ; കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി
|6 Oct 2022 12:51 PM IST
കേരളത്തിലേതിന് സമാനമായി വലിയ ജനപങ്കാളിത്തമാണ് കർണാടകയിലും ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്
ബംഗളൂരു: കർണാടകയിൽ ഭാരത്‌ജോഡോ യാത്രക്കൊപ്പം ചേർന്ന് സോണിയാഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ ചേര്‍ന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബെല്ലാരിയിൽ നടക്കുന്ന പൊതു സമ്മേളനത്തേയും സോണിയ ഗാന്ധി അഭിസംബോധന ചെയ്യും.കേരളത്തിലേതിന് സമാനമായി വലിയ ജനപങ്കാളിത്തമാണ് കർണാടകയിലും ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്.
സോണിയ ഗാന്ധി പങ്കെടുക്കുന്നതിനാൽ മുഴുവൻ പ്രവർത്തകരോടും മണ്ഡ്യയിൽ എത്താൻ പിസിസി നിർദേശിച്ചിരുന്നു.ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ്.