< Back
India
Sonia Gandhi to attend INDIA alliance meet in Mumbai
India

ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും

Web Desk
|
28 Aug 2023 6:24 PM IST

ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയതികളിൽ മുംബൈയിലാണ് യോഗം.

ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയ്യതികളിൽ മുംബൈയിലാണ് യോഗം. ഇൻഡ്യ മുന്നണിയുടെ ലോഗോ സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്ന് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ അജണ്ടയിൽ വിശദമായ ചർച്ചയും സമ്മേളനത്തിൽ നടക്കുമെന്ന് പടോലെ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ജൂണിൽ ബംഗളൂരുവിലായിരുന്നു സഖ്യത്തിന്റെ ആദ്യ യോഗം ചേർന്നത്. ജൂലൈയിൽ ബംഗളൂരുവിൽ നടന്ന രണ്ടാമത്തെ യോഗത്തിലാണ് സഖ്യത്തിന് ഇൻഡ്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടത്.

Similar Posts