< Back
India
സോണിയ -സുധാകരൻ കൂടിക്കാഴ്ച ഇന്ന്; സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ
India

സോണിയ -സുധാകരൻ കൂടിക്കാഴ്ച ഇന്ന്; സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ

Web Desk
|
17 March 2022 6:19 AM IST

ലിജുവും പാച്ചേനിയും പട്ടികയിൽ

രാജ്യസഭാ സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. ഇന്നലെ രാഹുൽ ഗാന്ധിയെ സുധാകരൻ സന്ദർശിച്ചിരുന്നു.

കെ.വി.തോമസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ചെറുപ്പക്കാരെ രാജ്യസഭയിലേക്ക് അയക്കാനാണ് കെപിസിസിക്ക് താല്പര്യം. ഇതിനനുസരിച്ചുള്ള കരുക്കളാണ് കെ.സുധാകരൻ നീക്കുന്നത്. വ്യത്യസ്ത കൂടിക്കാഴ്ചകൾ കഴിഞ്ഞാണെങ്കിലും എം.ലിജുവുമായി രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്നു പുറത്തേക്ക് വന്നത് ഇങ്ങനെയൊരു സന്ദേശം നൽകാനാണെന്നു വിലയിരുത്തുന്നു. ലിജുവിനെ കൂടാതെ സതീശൻ പാച്ചേനിയേയും പരിഗണിക്കുന്നുണ്ട്.

വനിതാ പ്രതിനിധ്യത്തിനായി ആവശ്യമുയർന്നാൽ ഷാനിമോൾ ഉസ്മാൻ,ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കും. സ്ഥാനാർഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസൻ കൃഷ്ണൻ തന്റെ ബയോഡേറ്റ നേതൃത്വത്തിനു സമർപ്പിച്ചിട്ടുണ്ട്.

Similar Posts