< Back
India
റെയിൽപ്പാളത്തിൽ നിന്ന് ഇനി സെൽഫിയെടുക്കേണ്ട;പിഴ ഈടാക്കുമെന്ന് റെയിൽവേ
India

റെയിൽപ്പാളത്തിൽ നിന്ന് ഇനി സെൽഫിയെടുക്കേണ്ട;പിഴ ഈടാക്കുമെന്ന് റെയിൽവേ

Web Desk
|
22 April 2022 5:08 PM IST

പാളം മുറിച്ചുകടന്ന 1411പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു

ചെന്നൈ: റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ നിന്ന് യാത്രചെയ്ത 767പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തിരുന്നു.

പാളം മുറിച്ചുകടന്ന 1411പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

Related Tags :
Similar Posts