< Back
India

India
പൊലീസുകാർക്ക് ജന്മദിനമാഘോഷിക്കാൻ പ്രത്യേക അവധി; ഉത്തരവുമായി ഡൽഹി സർക്കാർ
|9 Oct 2021 8:55 AM IST
പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കുന്നുണ്ട്.
ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ ഡൽഹി പൊലീസിന് ഒരു ദിവസത്തെ പ്രത്യേക അവധി നൽകാൻ സർക്കാർ തീരുമാനം. ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയാണ് അവധി നൽകാനുള്ള ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവ് ഫലം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്.
''പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കാരണം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അത് സാധ്യമാകും'' ഡിസിപി മഹേഷ് ബത്ര പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം പൊലീസുകാർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധിയെടുക്കാവുന്നതാണ്. കൂടാതെ പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കുന്നുണ്ട്.