< Back
India
സംസാരശേഷിയില്ലാത്ത യുവതിയെ വയലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
India

സംസാരശേഷിയില്ലാത്ത യുവതിയെ വയലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Web Desk
|
26 April 2022 11:42 AM IST

വീടിന് സമീപത്തെ വയലിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയതായിരുന്നു യുവതി

പട്ന: ബീഹാറിൽ സംസാരിശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി സമസ്തിപൂർ ജില്ലയിലാണ് സംഭവം. വീടിന് സമീപത്തെ വയലിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയതായിരുന്നു യുവതി. ഇവിടെ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കഴുത്തി സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ വീടിന് ഏതാനും മീറ്റർ അകലെയാണ് സംഭവം. രാത്രി വൈകിട്ടും യുവതി വീട്ടിലെത്താതായപ്പോൾ നടത്തിയ തെരച്ചിലിലാണ് സമീപത്തെ വയലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

സംഭവസ്ഥലത്ത് നിന്ന് ഒരു തൊപ്പിയും ടീ ഷർട്ടും കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ദിനേശ് പാണ്ഡെ പറഞ്ഞു.

Related Tags :
Similar Posts