India

India
ഡൽഹിയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെമേൽ ട്രക്ക് പാഞ്ഞുകയറി; നാലു മരണം
|21 Sept 2022 10:16 AM IST
കരീം (52), ഛോട്ടേ ഖാൻസ് (25), ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്.
ന്യൂഡൽഹി: ഡൽഹിയിൽ ഉറങ്ങിക്കിടക്കുന്നവരുടെമേൽ ട്രക്ക് പാഞ്ഞുകയറി നാലുപേർ മരിച്ചു. ഡൽഹിയിലെ സീമാപൂരിലാണ് സംഭവം. പുലർച്ചെ 1.51 നാണ് അപകടമുണ്ടായത്. ആറുപേരാണ് റോഡിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇവർക്കുമേലാണ് വാഹനം പാഞ്ഞുകയറിയത്.
രണ്ടുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റു രണ്ടുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
കരീം (52), ഛോട്ടേ ഖാൻസ് (25), ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്. മനീഷ് (16), പ്രദീപ് (30) എന്നിവരാണ് ചികിത്സയിലുള്ളത്.