< Back
India

India
എസ്‌ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
|1 Dec 2025 5:46 PM IST
എസ്‌ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യവാങ്മൂലം
ന്യുഡൽഹി: എസ്‌ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചു. എസ്‌ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തു. സുഗമമായി നടത്തിപ്പിന് സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ എസ്‌ഐആറിന് തടസ്സമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നാളെയാണ് സുപ്രിം കോടതി എസ്‌ഐആർ പരിഗണിക്കുന്നത്.