< Back
India

India
ഓഹരി വിപണിയിൽ തകർച്ച; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു
|4 March 2022 11:13 AM IST
നിഫ്റ്റി 304 പോയിന്റും താഴേക്ക് പോയി
ഓഹരി വിപണിയിൽ തകർച്ച. സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 304 പോയിന്റും താഴേക്ക് പോയി. ഓട്ടോ, ഫിനാൻഷ്യൽ സെക്ടറുകളിൽ ഓഹരികളുടെ പിന്നോക്കം പോക്കാണ് ഇന്ത്യൻ ഓഹരി സൂചികകൾക്ക് തിരിച്ചടിയായത്.


യുക്രൈൻ പ്രതിസന്ധിയിൽ എണ്ണവില കുതിച്ചുയരുകയുകയാണ്. റഷ്യൻ പോരാട്ടത്തിനിടെ യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിന് റഷ്യ ഷെല്ലാക്രമണം നടത്തി. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.