< Back
India
തെരുവ് നായകള്‍ക്കും ഭക്ഷണത്തിനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
India

തെരുവ് നായകള്‍ക്കും ഭക്ഷണത്തിനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

Web Desk
|
2 July 2021 11:42 AM IST

മൃ​ഗങ്ങളും മാന്യത അർഹിക്കുന്നു, അവയ്ക്ക് നിയമപരമായ അവകാശങ്ങൾ ഉണ്ടെന്നും കോടതി

തെരുവ് നായകൾക്കും ഭക്ഷണത്തിനുള്ള അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ഭക്ഷണം കണ്ടെത്താൻ തെരുവ് നായകൾക്കും അവയെ ഭക്ഷിപ്പിക്കാൻ പൗരൻമാർക്കും അവകാശമുണ്ട്. അക്രമകാരികളല്ലാത്തിടത്തോളം കാലം നായകളെ ഭക്ഷിപ്പിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാൻ പാടില്ലെന്നും കോടതി പറഞ്ഞു.

തെരുവ് നായകളെ ഭക്ഷിപ്പിക്കുന്നതിന് പൗരൻമാർക്ക് അവകാശമുണ്ട്. എന്നാൽ മറ്റുള്ളവരുടെ സുരക്ഷയും പരി​ഗണിക്കപ്പെടേണ്ടതായുണ്ട്. സ്വന്തം സ്ഥലത്ത് വെച്ച് തെരുവ് നായകളെ ഭക്ഷിപ്പിക്കുന്നത് തടയാന്‍ പാടില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവ ഭീഷണിയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

തെരുവ് നായകൾ അതിർത്തി നിശ്ചയിച്ച് ജീവിക്കുന്നവയാണ്. സ്റ്റെറിലൈസ് ചെയ്യാനോ കുത്തിവെപ്പ് എടുക്കാനോ കൊണ്ടുപോകുന്നവയെ തിരിച്ച് അതേ സ്ഥലത്ത് തന്നെ കൊണ്ടെത്തിക്കണം. പ്രദേശത്തുള്ളവരുടെ സുരക്ഷയും അതുപോലെ പ്രധാമാണെന്നും ജസ്റ്റിസ് ജെ.ആർ മിധ ഉൾപ്പെട്ട സിം​ഗിൾ ബെഞ്ച് പറഞ്ഞു.

മൃ​ഗങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ ഉണ്ട്. മൃ​ഗങ്ങളും മാന്യത അർഹിക്കുന്നുണ്ട്. ഇത്തരം ജീവികളുടെ സുരക്ഷ ഓരോ പൗരന്റെയും സർക്കാർ - സർക്കാറിതര സംഘടനകളുടെയും ബാധ്യതയാണ്. മൃ​ഗങ്ങളുടെ അവകാശങ്ങളെ പറ്റി ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും, അതിന് റേഡിയോ, പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അവബോധം നൽകേണ്ടതുണ്ടെന്നും ജസ്റ്റിസ് ജെ.ആർ മിധ നിർദേശിച്ചു.

Similar Posts