India

India
തമിഴ്നാട്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു
|17 May 2023 10:06 AM IST
രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥി വിശാൽ ശ്രീമാലാണ് മരിച്ചത്
ആനക്കട്ടി: തമിഴ്നാട് ആനക്കട്ടിയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥി വിശാൽ ശ്രീമാലാണ് മരിച്ചത്. ആനക്കട്ടിയിലെ സലീം അലി പക്ഷി ഗവേഷണ കേന്ദ്രത്തിൽ പരിശീലനത്തിന് എത്തിയതായിരുന്നു.
ഇന്നലെ രാത്രി മുറിയിലേക്ക് പോകുമ്പോഴായിരുന്നു ആന ആക്രമിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.