< Back
India
kontham tejaswini
India

ലണ്ടനിൽ ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

Web Desk
|
14 Jun 2023 4:51 PM IST

പരിക്കേറ്റ സുഹൃത്ത് അഖിലയെ മെട്രോപൊളിറ്റൻ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് 27കാരിയായ ഇന്ത്യൻ വിദ്യാർത്ഥി ലണ്ടനിലെ വെംബ്ലിയിൽ കൊല്ലപ്പെട്ടു. ഉന്നത പഠനത്തിന് പോയ ഹൈദരാബാദ് സ്വദേശി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ദാരുണമായ സംഭവം.

കുത്തേറ്റ തേജസ്വിനി തൽക്ഷണം മരിച്ചു. പരിക്കേറ്റ സുഹൃത്ത് അഖിലയെ മെട്രോപൊളിറ്റൻ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫ്‌ളാറ്റിൽ കൂടെ താമസിച്ചിരുന്ന ബ്രസീൽ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് തേജസ്വിയുടെ ബന്ധു വിജയ് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പം തേജസ്വിനി പുതിയ താമസസ്ഥലത്തേക്ക് മാറിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവർ പഠനത്തിനായി ലണ്ടനിലെത്തിയത്.

Similar Posts