< Back
India

India
ത്രിപുരയിലെ വർഗീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ത്രിപുര ഭവന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ മാർച്ച്
|29 Oct 2021 4:22 PM IST
പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്
ത്രിപുരയിലെ വർഗീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ത്രിപുര ഭവന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ മാർച്ച്. എൻഎസ് യുഐ , ഐസ, എംഎസ്എഫ് , ഫ്രറ്റേണിറ്റി അടക്കം പത്തോളം വിദ്യാർത്ഥി സംഘടനകളാണ് മാർച്ച് നടത്തുന്നത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
വർഗീയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ത്രിപുരയിൽ പ്രതിഷേധം നടക്കുന്നുണ്ട്. മുസ്‌ലിം ആരാധനാലയങ്ങൾക്കും വീടുകൾക്കും നേരെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വലിയ ആക്രമണമാണ് ത്രിപുരയിൽ നടക്കുന്നത്.
പൊലീസിൽ പരാതി നൽകിയിട്ടും ആർക്കെതിരെയും കേസെടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്ന വിമർശനം ഉയർന്നിരുന്നു.