< Back
India
ജന്മദിനാഘോഷത്തില്‍ കഞ്ചാവ്; പൊലീസ് റെയ്ഡില്‍ ആറ് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍അറസ്റ്റിലായ വിദ്യാര്‍ഥികള്‍ Photo-NDTV
India

ജന്മദിനാഘോഷത്തില്‍ കഞ്ചാവ്; പൊലീസ് റെയ്ഡില്‍ ആറ് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍

Web Desk
|
10 Nov 2025 7:48 AM IST

ഹൈദരാബാദിലെ 'കളിനറി അക്കാദമി ഓഫ് ഇന്ത്യ'യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികളാണ് അറസ്റ്റിലായവര്‍.

ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

ഹൈദരാബാദിലെ 'കളിനറി അക്കാദമി ഓഫ് ഇന്ത്യ'യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികളാണ് അറസ്റ്റിലായവര്‍. ഹൈദരാബാദ് പൊലീസിന്റെ ഈഗിള്‍ ഫോഴ്‌സാണ് അറസ്റ്റ്‌ചെയ്തത്

സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരാണ് അറസ്റ്റിലായത്.

ജന്മദിനാഘോഷത്തിനിടെ 'ഈഗിള്‍ ഫോഴ്‌സ്' നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ 11 വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചത്. തുടര്‍ന്ന് ഇവരുടെ മൂത്രം പരിശോധിച്ചു. ഇതില്‍ ആറുപേരുടെ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് ആറ് വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് നല്‍കി. ഇതിനുശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയച്ചു. കൗണ്‍സിലിങ് കഴിഞ്ഞാല്‍ കേസ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇതാദ്യമായിട്ടല്ല കളിനറി അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച ജയ്സണ്‍ എന്നയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts