< Back
India
വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു; ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി
India

'വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു'; ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി

Web Desk
|
22 Aug 2025 10:18 AM IST

ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ സ്‌കൂളിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ദ്വാരകയിലെ മാക്‌സ്‌ഫോര്‍ട് സ്‌കൂളിന് ഇമെയില്‍ വഴി ബോംബ് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് രാവിലെ സ്‌കൂള്‍ ഒഴിപ്പിച്ചു. ഇന്ന് രാവിലെ 7മണിക്കാണ് ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ സ്‌കൂളിലെത്തി കുട്ടികളെ ഒഴിപ്പിച്ച ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്.

അതേസമയം, ബുധനാഴ്ച ഡല്‍ഹിയില്‍ 50 ഓളം സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഒരാഴ്ച്ചക്കുള്ളില്‍ ഇപ്പോള്‍ മൂന്നാം തവണയാണ് ഇത്തരത്തിലുള്ള ഭീഷണി ഉണ്ടാവുന്നത്.

രാവിലെ 7.40 നും 7.42 നും ഇടക്കാണ് ഇമെയില്‍ വന്നത്. ദ്വാരകയിലെ രാഹുല്‍ മോഡല്‍ സ്‌കൂള്‍, മാക്സ് ഫോര്‍ട്ട് സ്‌കൂള്‍, മാളവ്യ നഗറിലെ എസ്‌കെവി പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവയാണ് ഇത്തരത്തില്‍ ഭീഷണി ലഭിച്ച സ്‌കൂളുകള്‍.

പൊലീസും ഫയര്‍ഫോഴ്സും ബോംബ് നിര്‍വീര്യസംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍.

Similar Posts