< Back
India
പ്രിയപ്പെട്ട അധ്യാപകന് സ്ഥലംമാറ്റം,   പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍;  കശ്മീരില്‍ നിന്നും ഹൃദയം തൊടുന്നൊരു വീഡിയോ
India

പ്രിയപ്പെട്ട അധ്യാപകന് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍; കശ്മീരില്‍ നിന്നും ഹൃദയം തൊടുന്നൊരു വീഡിയോ

Web Desk
|
4 July 2022 1:30 PM IST

അമരീക് സിങ് എന്ന അധ്യാപകനാണ് തന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോട് യാത്ര പറഞ്ഞുപോകുന്നത്

ബുദ്ഗാം: പ്രിയപ്പെട്ട അധ്യാപകന്‍‌ മറ്റൊരു സ്കൂളിലേക്ക് ട്രാന്‍സ്ഫറായി പോകുന്നതിന്‍റെ ഭാഗായി ഒരു നടന്ന യാത്രയയപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണ് നനയിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലെ ബുദ്ഗാമില്‍ നിന്നുള്ളതാണ് ഈ കാഴ്ച. പൊട്ടിക്കരയുന്ന വിദ്യാര്‍ഥികളോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞു പോകുന്ന ഒരു സിഖ് അധ്യാപകന്‍റെ വീഡിയോയാണ് സൈബറിടങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമരീക് സിങ് എന്ന അധ്യാപകനാണ് തന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോട് യാത്ര പറഞ്ഞുപോകുന്നത്. വീഡിയോയില്‍ പെണ്‍കുട്ടികളുടെ ഒരു വലിയ സംഘം ക്ലാസ് റൂമിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നതു കാണാം. സ്കൂള്‍ പരിസരം വിട്ട് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കയറാന്‍ സിങ് ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥിനികള്‍ ഉറക്കെ കരയുന്നതു കേള്‍ക്കാം. ഈ സമയം അധ്യാപകനും വേദനയോടെ കൈവീശുന്നുണ്ട്.

സിഖ് ഫിസിഷ്യനായ ഹര്‍പീത് സിങാണ് ട്വിറ്ററിലൂടെ ആദ്യം വീഡിയോ പങ്കുവച്ചത്. പിന്നീട് ജമ്മുകശ്മീരിലെ പ്രാദേശിക വാർത്താ പോർട്ടലായ ദി കശ്മീരിയത്തിന്‍റെ എഡിറ്റർ ഖാസി ഷിബ്‍ലിയും വീഡിയോ ഷെയര്‍ ചെയ്തു. '' ഇത്തരം വൈകാരികമായ പൊട്ടിത്തെറികൾ അപൂർവവും അവിശ്വസനീയവുമാണ്. അതിന്‍റെ മാസ്മരികതയെക്കുറിച്ച് പരാമർശിക്കേണ്ടതില്ല'' വീഡിയോ പങ്കുവച്ചുകൊണ്ട് ഹര്‍പീത് കുറിച്ചു. അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുള്ള മനോഹരമായ ബന്ധമെന്നാണ് വീഡിയോ കണ്ടവര്‍ ഇതിനെ വിശേഷിപ്പിച്ചത്. 92,000-ത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും റീഷെയറുകളും ഇതിനോടകം വീഡിയോ നേടിയിട്ടുണ്ട്.


Similar Posts